കഥകള്‍ - കുറിപ്പുകള്‍
Loading...അബു എന്ന ഇബ് ലീസിനെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..
അബു എന്ന ഇബ് ലീസിനെ അബു എന്ന മനുഷ്യനാക്കി മാറ്റിയ ഗോപേട്ടനേയും ഞാന്‍ കണ്ടിട്ടില്ല.

എന്നാല്‍ അബു ഏതൊക്കെയോ നാട്ടിലെ ദുഷ്ടനായ ഒരു കഥാപാത്രമായിരുന്നു എന്നറിയാം. പണ്ടുമുതലെ അയാള്‍ അവിടെ, ഇവിടെ എവിടെയൊക്കെയോ ജീവിച്ചിരുന്നു എന്നറിയാം. പല രൂപത്തില്‍ , പല വേഷത്തില്‍ , പലപല പേരുകളില്‍, ഇപ്പോഴും അയാള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട് എന്നും അറിയാം. അതുകൊണ്ടാണല്ലോ ഭൂമിയില്‍ ജലവും പച്ചപ്പും ജീവജാലങ്ങളും സ്നേഹവും സമാധാനവും ഒക്കെ നിലനിന്നു പോരുന്നത്.

അതാതുനാട്ടിലെ എല്ലാവര്‍ക്കും അബുവിനെ എന്നും ഭയമായിരുന്നു. എല്ലാ നാല്‍ക്കവലകളിലും എല്ലാവരേയും പേടിപ്പിക്കുവാനായി അയാള്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. കാലാകാലങ്ങളായി മൊട്ടത്തല.. കൊമ്പന്‍ മീശ.. പിച്ചാത്തി.. കഠാര.. വടിവാള്‍.. തുടങ്ങിയ തനി നാടന്‍ വേഷഭൂഷാദികളോടെ സാധാരണക്കാരില്‍ ഒരാളായിട്ടായിരുന്നു അയാളുടെ ജനനവും മരണവുമെല്ലാം സംഭവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാലം വളരെയേറെ മാറിക്കഴിഞ്ഞ അവസ്ഥയില്‍ അയാളുടെ രൂപാഭാവാദികള്‍ക്ക് കാലോചിതമായ മാറ്റങ്ങളും സംഭവിച്ചിരിക്കാം. ലോകത്തെ ഭയപ്പെടുത്താനുള്ള അത്യന്താധുനികമായ വിദ്യകളും ആയുധങ്ങളും അയാള്‍ക്ക് സ്വയവത്തായിരിക്കാം.
    
ഇതയും എഴുതിയത്, അബു ഒരു അവതാരമാണെന്നൊ ഒരു ദൈവദൂതന്‍ ആണെന്നോ ഒന്നും ആരും തെറ്റിദ്ധരിച്ചുപോകാതിരിക്കാനാണ്. അബു ഒരു കഥയിലെ വെറും ഒരു സാധാരണ കഥാപാത്രം മാത്രമാണ്.
ഈയുള്ളവന്‍ ആദ്യമായി എഴുതിയ ഒരു കഥയിലെ ദുഷ്ടനായ കഥാപാത്രമായിരുന്നു അബു.  പി ഡി എഫ് ഫയല്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Facebook

Recent in Sports

Home Ads

Travel

flickr photos

Featured Posts

Pages

Recent Posts

Recent in Sports

Video Of Day

Send Quick Message

Name

Email *

Message *

Facebook

Laman

Ads

Followers

Latest in Sports

Recent

Flickr

ജാലകം