കഥകള്‍ - കുറിപ്പുകള്‍
Loading...


സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിലെ പ്രകൃതി സൗന്ദര്യവും ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷണം പകരുന്നു. മസ്കത്തില്‍ നിന്ന് 132 കിലോ മീറ്റര്‍ അകലെയുള്ള നഖല്‍ വിലായത്തില്‍ ജല ധാരകളടക്കം നിരവധി കാഴ്ചകളുണ്ട്. ഐന്‍ തവാറാഹ്, വാദി അല്‍ അബിയാദ്, വാദി മിസ്തില്‍ എന്നീ ഗ്രാമങ്ങളാണ് സന്ദര്‍ശകര്‍ക്ക് ഏറെ ആനന്ദം പകരുന്നത്. ചരിത്രം ഉറങ്ങുന്ന നിരവധി കോട്ടകളും ടവറുകളും നഖല്‍ വിലായത്തിലുണ്ട്. അബ്യാദ് ടവര്‍, വാദി മിസ്തില്‍ ടവര്‍, അല്‍ നൂദ് ടവര്‍, ബനീഹദ്റം ടവര്‍ എന്നിവയും ഇതിള്‍ ഉള്‍പ്പെടും. മണ്ണ് കൊണ്ടുള്ള നിരവധി കെട്ടിടങ്ങളുള്ള അല്‍ ഗരീദ് ഗ്രാമം ചരിത്രവും സംസ്കാരവും ഉറങ്ങുന്നതാണ്. അല്‍ ജമീമി, അല്‍ യാരിബ, അല്‍ ജബാരിബ്, അല്‍ അബ്യാദ് എന്നീ ഗ്രാമങ്ങളിലും നിരവധി ചരിത്ര സ്മാരകങ്ങളുണ്ട്.

വിവിധതരത്തിലുള്ള ഈത്തപ്പഴവും ഓറഞ്ചും ആപ്പിളും മുന്തിരിയും മറ്റും വിളയുന്ന വിശാലമായ തോട്ടങ്ങള്‍ നഖലിനെ പച്ച കരിമ്പച്ചക്കാടാക്കുന്നു. മഴമേഘങ്ങളും മഞ്ഞുമേഘങ്ങളും തങ്ങി നില്‍ക്കുന്ന അതിവിശാലമായ മലനിരകള്‍ നഖലിലെ ഗ്രാമങ്ങളെ മക്കളെപ്പോലെ സംരക്ഷിക്കുന്നു.
 
നിരവധി ഗോപുരങ്ങളുള്ള നഖല്‍ കോട്ട സന്ദര്‍ശകരുടെ ആകര്‍ഷണാണ്. വര്‍ഷം മുഴുവന്‍ പ്രകൃതി ദത്തമായ തണുപ്പ് വെള്ളവും ചൂടുവെള്ളവും ഒഴുകുന്ന ഐന്‍ അല്‍ തവാറാഹ്, വാദി അല്‍ തീന്‍ എന്നിവയും ഈ വിലായത്തിലെ പ്രത്യേകതയാണ്. നിരവധി പഴ വര്‍ഗ്ഗങ്ങളും വിളകളുമുള്ള വാദി മിസ്തില്‍, അല്‍ ഹല്‍ബാന്‍, അല്‍ മഹാലീല്‍, അല്‍ ഹസനാത്ത്, കാറാ, ബുവാ എന്നിവയും സന്ദര്‍ശകര്‍ക്ക് ഹരം പകരുന്നു.













No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Pages

Send Quick Message

Name

Email *

Message *

Laman