കഥകള്‍ - കുറിപ്പുകള്‍
Loading...അവിഹിതമൊന്നും ഉണ്ടായില്ലെങ്കിലും ഒരര്‍ത്ഥഗര്‍ഭത്തിന്‍റെ ആലസ്യത്തോടെ മാത്തുട്ടിച്ചായന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. കടിച്ചമര്‍ത്തിയിട്ടും പുറത്തുവന്ന കലിയോടെ ചാക്കോച്ചന്‍ കള്ളുകുപ്പികള്‍ മുഴുവന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ഡിസ്പ്ലേക്കെന്നപോലെ റൂമിലെ സ്റ്റാണ്ടില്‍ അടുക്കിവച്ചു. അതിന്‍റെ അപസ്വരങ്ങള്‍ക്കിടയിലും ഉച്ചസ്ഥായിയില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍ ചിലവാക്കുകള്‍  കല്ലുകടിച്ചു:

ശ്ശെടാ.. എന്നാലും ഏത് .... മോനാണാവോ ഇത് അബുമുഹമ്മദിന്‍റെ കാതിലെത്തിച്ചത്? ദേണ്ടേ.. ആ @###@  മോനെ ഇപ്പോള്‍ കയ്യില്‍ കിട്ടിയാല്‍ ...@#@*#@.....

ഇടക്കിടക്ക് വായില്‍കൊള്ളാത്തവ പുറത്തേക്ക് തുപ്പി. അതിലേറെ വാക്കുകള്‍ അയാള്‍ വിഴുങ്ങി.

തണുപ്പുകാലമായതുകൊണ്ട് കഴുത്തുവരെ കമ്പിളിയില്‍ മൂടി ഒന്നുമറിയാത്തവനേപ്പോലെ ഞാന്‍ കട്ടിലില്‍ കിടക്കുന്നു. എന്നാലോ, മാത്തുട്ടിച്ചായന്‍റെ നോട്ടവും ചിരിയുമെല്ലാം കൂടി എന്നെ എല്ലാ പുതപ്പില്‍ നിന്നും വലിച്ചു പുറത്തുകൊണ്ടുവന്ന് കിടത്തുന്നു

മാത്തുട്ടിച്ചായനൊപ്പം ചിരിക്കാന്‍ ശ്രമിച്ചിട്ടും ദയനീയമായി പരാജയപ്പെട്ട എന്‍റെ മുഖത്തുനിന്നും എന്തൊക്കെയാണാവൊ അയാള്‍ വായിച്ചെടുക്കുന്നത്?

എന്നിട്ടും ഞാന്‍ ഇടയ്ക്കിടെ സ്വയം സമാധാനിപ്പിച്ചു. അബുമുഹമ്മദിനോട്‌ പ്രത്യേകം പറഞ്ഞിരുന്നു, ഞാനാണ് ഇത് പറഞ്ഞതെന്ന് ആരും അറിയരുതെന്ന്.അപ്പോള്‍ അബുമുഹംമാദ് ഓര്‍മ്മിപ്പിച്ചത് ഇനി മറ്റാരോടും ഇക്കാര്യം പറഞ്ഞുപോകരുതെന്നാണ്.

   ഈ അനുഭവകഥകളില്‍ മുഖം കാണിച്ചുപോയവരില്‍ പലരും

ഈയിടെ ഇബ്രാഹീമിന്‍റെ പ്രവാസരൂപം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പലപ്പോഴും ഞാന്‍ പരാജയപ്പെട്ടു പോകുന്നു. വര്‍ഷങ്ങളായി നിത്യേനയെന്നോണം ഇബ്രാഹീമിനെ  കണ്ടുമുട്ടുന്നു. വീണ്ടും ഒരു ടാക്സി ഡ്രൈവര്‍ ആയി, പിന്നെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ടിപ്പര്‍ ഡ്രൈവറായി, ഏതാനും നാള്‍ മുമ്പ് ഒരു ചായപ്പൊടി വില്‍പ്പനക്കാരനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് പഴയ ഇബ്രാഹീമിനെ അവന്‍ തന്നെ എന്‍റെ മനസ്സില്‍ നിന്നും തുടച്ചു കളഞ്ഞുകൊണ്ടിരിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ അവനോട് പറഞ്ഞു:

നിന്‍റെ ജീവിതം ഒരു കഥയാക്കിയാലോ എന്നു തോന്നുകയാണ്..

എന്‍റെ കഥയോ.. ചതിക്കല്ലേ.. എന്ന് പെട്ടെന്നവന്‍റെ പ്രതികരണം. പിന്നെ തെല്ലൊരാലോചനയോടെ മറുചോദ്യവും:

ആര്‍ക്ക് വേണ്ടിയാ..?

മറ്റാര്‍ക്കും വേണ്ടിയല്ല. വെറുതെ.. എനിക്കു തന്നെ വായിക്കാനാണ്..

വായിച്ചു രസിക്കാനാണല്ലെ..?

വേദനയോ, നിരാശയോ, എന്നറിയാത്ത ഒരു വരണ്ട ചിരി ആ ചുണ്ടില്‍ ഒതുങ്ങി. എന്‍റെ വല്ലായ്മ ഞാനും ഒരു ചിരിയില്‍ മറച്ചു. ഞങ്ങളുടെ സംസാരം കൊഴിഞ്ഞു പോയ പ്രവാസദിനങ്ങളില്‍ ചെന്നെത്തി. വാക്കുകള്‍ മുറിയുന്ന ചെറിയ ഇടവേളകളിലെല്ലാം കെട്ടുപോകുന്ന  .. ബീഡികള്‍ക്ക്  തീ കൊടുത്തു കൊണ്ട് ഇബ്രാഹീം മരുഭൂമിയിലെ ഓര്‍മ്മകള്‍ അയവിറക്കുന്നതിന് ഒരു വേദനയോടെ ഞാന്‍ സാക്ഷിയായി.

നല്ലവരെന്നോ ചീത്തവരെന്നോ നോക്കാതെ കാലം എങ്ങിനെയൊക്കെയാണ് മനുഷ്യരോട് പകരം ചോദിക്കുന്നതെന്ന് എനിക്കിപ്പോള്‍ കാണാപ്പാഠം അറിയാം. സൌഭാഗ്യങ്ങളുടെ കൊടുമുടികളില്‍ നിന്നും  സാധാരണ ജീവിതത്തിലേക്ക് വീണുപോയ രാമലക്ഷണന്‍മാര്‍ എത്രയോ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. രാമന്‍ നാട്ടിലെ ഒരു ചെറിയ തുണിക്കടയില്‍ നാമ മാത്രമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന കാലത്താണ് ലക്ഷ്മണന്‍ രോഗബാധിതനായി മരിക്കുന്നത്. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്നു സ്വസ്ഥമായി ജീവിക്കവേയാണ് അപകടമോ ആത്മഹത്യയോ എന്ന് ആര്‍ക്കും അറിയാത്ത വിധത്തില്‍   ഇബ്രാഹീമിന്‍റെ ജേഷ്ടന്‍ മുഹമ്മദിക്കയുടെ മരണം സംഭവിച്ചത്.

ഹതഭാഗ്യരെ കാലം ഇങ്ങിനെ കയറുപമ്പരം പോലെ കറക്കിക്കൊണ്ടിരിക്കെത്തന്നെയാണ് കളിക്കളത്തില്‍ അവശേഷിച്ച മനുഷ്യ ജീവിതങ്ങളെ കര കയറ്റുകയും ചെയ്യുന്നത്. ഈയിടെ രാമനെ കണ്ടപ്പോള്‍ ആ മുഖത്ത് ജീവിതത്തിന്‍റെ പ്രസരിപ്പും സന്തോഷവും ഒക്കെയുണ്ട്. രാമലക്ഷ്മണന്‍മാരുടെ മക്കള്‍ നല്ല നിലയില്‍ എത്തിയെന്നറിഞ്ഞപ്പോഴും വാടകവീട്ടില്‍ നിന്നും ഇബ്രാഹീം വീണ്ടും സ്വന്തം വീട്ടിലേക്ക് മാറിയപ്പോഴും   കണ്‍മുന്നില്‍ സുലൈമാന്‍റെ കുടുംബത്തിന് ഒരു വീട് ഉയര്‍ന്നു പൊങ്ങുന്നത് കാണുമ്പോഴും ഉള്ളില്‍ ഒരു ആശ്വാസവും സന്തോഷവുമൊക്കെ ഞാനും അനുഭവിക്കുന്നുണ്ട്.


ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഇബ്രാഹീമിന്‍റെ പ്രവാസരൂപം സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദയനീയമായി പരാജയപ്പെട്ടു പോകുന്നു. ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ ഇടക്കിടെ കണ്ടുമുട്ടാറുണ്ട്. ഒരു ടാക്സി ഡ്രൈവര്‍ ആയും, ദിവസക്കൂലിക്ക് പണിയെടുക്കുന്ന ടിപ്പര്‍ ഡ്രൈവറായും ചായപ്പൊടി വില്‍ക്കുന്നവനായും മറ്റുമുള്ള പലവിധ വേഷങ്ങളില്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പഴയ ഇബ്രാഹീമിനെ അവന്‍ തന്നെ എന്‍റെ മനസ്സില്‍ നിന്നും എന്നന്നേക്കുമായി തുടച്ചു കളഞ്ഞിരിക്കുന്നു.

ഏതാനും ദിവസം മുമ്പ് ഞാന്‍ ചോദിച്ചു:

ഇബ്രാഹീമെ, നിന്‍റെ ജീവിതകഥ എഴുതിത്തുടങ്ങിയാലോ എന്ന് തോന്നുകയാണ്

എന്‍റെ കഥയോ! തെല്ലൊരാലോചനയോടെ അവന്‍റെ മറുചോദ്യം വന്നു.

ആര്‍ക്ക് വേണ്ടിയാ..?

മറ്റാര്‍ക്കുമല്ല. വെറുതെയിരിക്കുമ്പോള്‍ എനിക്കുതന്നെ വായിക്കാനാണ്.

വായിച്ചു രസിക്കാനാണല്ലെ..?

വേദനയോ, നിരാശയോ, എന്നറിയാത്ത ഒരു വരണ്ട ചിരി പെട്ടെന്നവന്‍റെ ചുണ്ടില്‍ ഒതുങ്ങി. ഒരു വല്ലായ്മയോടെ ഞാനും ചിരിച്ചു. ഞങ്ങള്‍ പിന്നേയും ഒരുപാട് നേരം സംസാരിച്ചു. വാക്കുകള്‍ മുറിയുന്ന ചെറിയ ഇടവേളകളില്‍ കെട്ടുപോകുന്ന കാജാ ബീഡികള്‍ക്ക് തീകൊടുത്തുകൊണ്ട് അവന്‍ മരുഭൂമിയിലെ ഓര്‍മ്മകള്‍ അയവിറക്കുന്നത് കണ്ടപ്പോള്‍ ഞാനും ഒരു കുറ്റബോധത്തിന്‍റെ പുകമറയില്‍ പതുങ്ങി.

നല്ലവരെന്നോ ചീത്തവരെന്നോ നോക്കാതെ കാലം എങ്ങിനെയൊക്കെയാണ് മനുഷ്യരോട് പകരം ചോദിക്കുന്നതെന്ന് എനിക്കിപ്പോള്‍ കാണാപ്പാഠം അറിയാം. സൌഭാഗ്യങ്ങളുടെ കൊടുമുടികളില്‍ നിന്നും  സാധാരണ ജീവിതത്തിലേക്ക് വീണുപോയ രാമലക്ഷണന്‍മാര്‍ എത്രയോ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. രാമന്‍ നാട്ടിലെ ഒരു ചെറിയ തുണിക്കടയില്‍ നാമമാത്രമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന കാലത്താണ് ലക്ഷ്മണന്‍ രോഗബാധിതനായി മരിക്കുന്നത്. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്നു സ്വസ്ഥമായി ജീവിക്കവേയാണ് അപകടമോ ആത്മഹത്യയോ എന്ന് ആര്‍ക്കും അറിയാത്ത വിധത്തില്‍   ഇബ്രാഹീമിന്‍റെ ജേഷ്ടന്‍ മുഹമ്മദിക്കയുടെ മരണം സംഭവിക്കുന്നത്.

ഇങ്ങിനെ കറങ്ങിക്കൊണ്ടിരിക്കെത്തന്നെ കാലം ബാക്കിയുള്ള ചില ജീവിതങ്ങളെ കര കയറ്റുകയും ചെയ്യുന്നുണ്ട്. ഈയിടെ രാമനെ കണ്ടപ്പോള്‍ ആ മുഖത്ത് ജീവിതത്തിന്‍റെ പ്രസരിപ്പും സന്തോഷവും ഒക്കെയുണ്ട്. രാമലക്ഷ്മണന്‍മാരുടെ മക്കള്‍ നല്ല നിലയില്‍ എത്തിയെന്നറിയുമ്പോഴും കണ്‍മുന്നില്‍ സുലൈമാനൊരു വീട് ഉയര്‍ന്നു പൊങ്ങുന്നത് കാണുമ്പോഴും അതിന്‍റെയൊരു ആശ്വാസവും സന്തോഷവും ഞാനും അനുഭവിക്കുന്നുണ്ട്.

ഇനി എപ്പോഴെങ്കിലും
ഒമാനിലെ പച്ചപ്പിലേക്ക്
ഒരു തിരിച്ചു പോക്കുണ്ടാവാം.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം എന്തായാലും..

Thank you for your comments

Google+ Badge

Powered by Blogger.

Pages

Send Quick Message

Name

Email *

Message *

Laman