കഥകള്‍ - കുറിപ്പുകള്‍
Loading...

 

1


വിഹിതമൊന്നും ഉണ്ടായില്ലെങ്കിലും ഒരര്‍ത്ഥഗര്‍ഭത്തിന്‍റെ ആലസ്യത്തോടെ മാത്തുട്ടിച്ചായന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.

കടിച്ചമര്‍ത്തിയിട്ടും പുറത്തുവന്ന കലിയോടെ ചാക്കോച്ചന്‍ കള്ളുകുപ്പികള്‍ മുഴുവന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതുപോലെ റൂമിലെ സ്റ്റാണ്ടില്‍ അടുക്കി വച്ചു. അതിന്‍റെ അപസ്വരങ്ങള്‍ക്കിടയിലും ഉച്ചസ്ഥായിയില്‍ അയാളുടെ പല്ലുകള്‍ക്കിടയില്‍ക്കിടന്നു ചില വാക്കുകള്‍ കല്ലുകടിച്ചു:

ശ്ശെടാ..എന്നാലുംഏത്--- മോനാ ണാവോ ഇത് അബുമുഹമ്മദിന്‍റെ കാതിലെത്തിച്ചത്? ദേണ്ടേ.. ആ@###@ മോനെ ഇപ്പോള്‍ കയ്യില്‍ കിട്ടിയാല്‍ @#@*#@...

ഇടക്കിടക്ക് കേള്‍ക്കാന്‍ പറ്റാത്തവയെല്ലാം അയാള്‍ പുറത്തേക്ക് തുപ്പിക്കളഞ്ഞു. വായില്‍ കൊള്ളാത്തതെല്ലാം വിഴുങ്ങി.

തണുപ്പുകാലമായതുകൊണ്ട് കഴുത്തുവരെ കമ്പിളിയില്‍ മൂടി ഒന്നുമറിയാത്തവനേപ്പോലെ ഞാന്‍ കട്ടിലില്‍ കിടന്നു. എന്നാല്‍ ഇടക്കിടെ മാത്തുട്ടിച്ചായന്‍റെ നോട്ടവും ചിരിയുമെല്ലാം എന്നെ എല്ലാ പുതപ്പില്‍ നിന്നും വലിച്ചു പുറത്തു തന്നെ കിടത്തുന്നുണ്ട്.

മാത്തുട്ടിച്ചായനൊപ്പം ചിരിക്കാന്‍ ശ്രമിച്ചിട്ടും ദയനീയമായി പരാജയപ്പെട്ട എന്‍റെ മുഖത്തു നിന്നും അയാള്‍ എന്തൊക്കെയൊ വായിച്ചെടുക്കുന്നുണ്ട്?

അതായിരിക്കാം ആളെക്കൊല്ലുന്ന ഈ ചിരി..


4


ചാക്കോച്ചന്‍ വീണ്ടും കമ്പനിയുടെ സൈറ്റില്‍ പോയിത്തുടങ്ങി. അറാംകോയുടെ വെല്‍ഡിംഗ് ടെസ്റ്റുകളെല്ലാം പാസ്സായിരുന്നതുകൊണ്ട് അയാള്‍ക്ക്‌ അവിടെ ധാരാളം ശമ്പളവും ഓവര്‍ ടൈമും ഒക്കെ കിട്ടി.

വീണ്ടും മൂന്നുനാല് വര്‍ഷങ്ങള്‍..

ഞങ്ങളെല്ലാം മുറപോലെ നാട്ടില്‍ പോവുകയും തിരിച്ചുവരികയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ കമ്പനിക്ക് പുതിയ കോണ്ട്രാക്ടുകള്‍ ഒന്നും കിട്ടിയിരുന്നില്ല. പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭീമമായ ശമ്പളം വാങ്ങുന്നവരെയെല്ലാം നിര്‍ബ്ബന്ധാവധിയിയില്‍ നാട്ടിലേക്കയച്ചു തുടങ്ങി. അവരുടെ പട്ടിക തീര്‍ന്നപ്പോള്‍ ഒരു ജോലിയുമില്ലാതെ നടക്കുന്ന കുറഞ്ഞ ശമ്പളക്കാര്‍ക്കും നോട്ടീസ് കിട്ടിത്തുടങ്ങി.

നാട്ടില്‍ പോയി കല്യാണമൊക്കെ കഴിച്ച് തിരിച്ചുവന്ന് രണ്ടുമാസം തികഞ്ഞിട്ടുണ്ടാവില്ല, ഒരു ദിവസം ഗാരേജിലേക്കും ഒരു നോട്ടീസ് വന്നെത്തി. അതില്‍ ഏറ്റവും ഒടുവിലത്തെ പേരുകാരനായി ഞാനുണ്ട്.

കടല്‍ കടന്നെത്തിയിട്ട് നാലഞ്ചു വര്‍ഷം കഴിഞ്ഞിരുന്നെങ്കിലും ഒരു കരയിലുമെത്താത്ത മരുഭൂമിയില്‍ തന്നെയായിരുന്നു എന്‍റെ അലച്ചില്‍. അതുകൊണ്ടുതന്നെ മനസ്സുമരവിച്ച ഒരു നിസ്സംഗതയോടെയാണ് ആ നോട്ടീസ് കൈപ്പറ്റിയത്.

അഞ്ചു കൊല്ലത്തെ സര്‍വീസ്സും ബോണസും തന്നുതീര്‍ത്ത് ആറുമാസത്തെ ലീവ് എന്ട്രിയും അടിച്ചാണ് എല്ലാവരേയും തിരിച്ചയക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുതിയ വര്‍ക്കുകള്‍ കിട്ടുകയാണെങ്കില്‍ കമ്പനി ഞങ്ങളെ തിരിച്ചു വിളിക്കും. അതല്ലെങ്കില്‍ പുതിയ വര്‍ക്കുകള്‍ കിട്ടുമ്പോള്‍ പുതിയ വിസ അയച്ചു തരും.

പിരിഞ്ഞുപോകുന്ന ഞങ്ങളോട് ഇന്ഷാ അള്ളാ എന്ന് പറയുമ്പോള്‍ അബുമുഹമ്മദിന്റെ കണ്ണുകളും നിറഞ്ഞു.


7


ഈ അനുഭവകഥകളില്‍ മുഖം കാണിച്ചുപോയ ചിലര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു പോയി. നേര്‍ക്കാഴ്ച്ചകളില്‍ ജീവിക്കുന്ന എത്രയോ സുഹൃത്തുക്കളുണ്ട്. കാലത്തിന്‍റെ കരങ്ങള്‍ ചിലരെ തള്ളുന്നു. ചിലരെ തലോടുന്നു. എങ്കിലും അത് ഒരാളെയും വെറുതെ വിടുന്നില്ല.

ഇതില്‍ ഏറെ പരമാര്‍ശിച്ച ഇബ്രാഹീമിന്‍റെ പൂര്‍വ്വരൂപം ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നില്ല. മിക്കപ്പോഴും ഇബ്രാഹീമിനെ കണ്ടുട്ടാറുണ്ട്. വീണ്ടും ടാക്സി ഡ്രൈവര്‍ ആയി, ദിവസക്കൂലിക്ക് പണിയെടുക്കുന്ന ടിപ്പര്‍ ഡ്രൈവറായി, ചായപ്പൊടി വില്‍പ്പനക്കാരനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് പഴയ ഇബ്രാഹീമിനെ അവന്‍ തന്നെയാണ് എന്‍റെ മനസ്സില്‍ നിന്നും തുടച്ചു കളഞ്ഞത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ അവനോട് പറഞ്ഞു:

നിന്‍റെ ജീവിതം ഒരു കഥയാക്കിയാലോ എന്നു തോന്നുകയാണ്..

എന്‍റെ കഥയോ.. ചതിക്കല്ലേ.. എന്ന് പെട്ടെന്നവന്‍റെ പ്രതികരണം. പിന്നെ തെല്ലൊരാലോചനയോടെ കുറച്ചു നേരം നിന്നു. പിന്നെ എന്നെ നോക്കി ഒരു മറുചോദ്യവും:      ശുഭം2


ഞാന്‍ തലേന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തു:

അബു മുഹമ്മദിനോട്‌ എല്ലാം പറഞ്ഞിരുന്നു. ഞാനാണ് ഇക്കാര്യം പറഞ്ഞതെന്ന് ആരും അറിയരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍, ഇനി മറ്റാരോടും ഇക്കാര്യം പറയരുതെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു   അബുമുഹമ്മദിന്റെ കുഴക്കുന്ന ഒരു ചോദ്യം:

ഒരു കുപ്പിക്ക് എത്ര റിയാല്‍ ?!

ഞാന്‍ അന്തം വിട്ടു നിന്നു പോയി. മുഖഭാവം മാറിയില്ലെങ്കിലും കൂട്ടുകച്ചവടക്കാരന്‍ എന്ന പോലെയാണ് അബുമുഹമ്മദിന്‍റെ ചോദ്യം.

വിലയൊന്നും എനിക്കറിയില്ലെന്ന് അറിയുന്ന ഭാഷയില്‍ എന്‍റെ നിരപരാധിത്വം പ്രകടിപ്പിച്ചു. ഭാഗ്യം. അബുമുഹമ്മദ് എന്നെ വിശ്വസിച്ചു. അയാള്‍ വാക്കു പാലിച്ചിരിക്കുമെന്ന് ഞാനും വിശ്വസിക്കുന്നു.

അടുക്കിവക്കലും തെറിവാക്കുകള്‍ കൊണ്ടുള്ള വിഴുപ്പലക്കലും കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ ഒരു കിതപ്പോടെ കട്ടിലില്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഒരിക്കല്‍പ്പോലും അയാള്‍ എന്നെ നോക്കിയില്ല.

മുള്ളുകള്‍ വച്ചുകെട്ടിയ ചിരികള്‍ക്കിടയിലും മാത്തുട്ടിച്ചായന്‍ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാനൊക്കെ നോക്കുന്നുണ്ട്. എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും ചാക്കോച്ചന് മനസ്സമാധാനമൊന്നും വരുന്നില്ല. ഒടുവില്‍ അയാള്‍ എഴുന്നേറ്റ് പോയി. ചാക്കോച്ചന്‍ അങ്ങിനെ ഒരേ ഇരിപ്പ് തുടര്‍ന്നു. എപ്പോഴോ ഞാനുറങ്ങിപ്പോയി.


5


എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമ്പോള്‍ ചാക്കോച്ചനെ മാത്രം കാണാന്‍ കഴിഞ്ഞില്ല. അയാള്‍ സൈറ്റിലായിരുന്നു. കഴിഞ്ഞ അവധിക്ക് വന്നു പോകുമ്പോള്‍ത്തന്നെ ഞാന്‍ അയാളോട് യാത്രചോദിച്ചിരുന്നു.

ഞാന്‍ നാട്ടിലെത്തി. കുറച്ചുകാലം അവിടെ പഴയ കാക്കിക്കുപ്പായത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. വീണ്ടും കാലവിദൂരമായ ഒരു യാത്രയുടെ ആദ്യചുവടുകള്‍ പോലെ കരയും കടലും പര്‍വ്വതങ്ങളും പച്ചപ്പുകളുമുള്ള ഒമാനില്‍ കാലുകുത്തി.

അഞ്ച്, പത്ത്, ഇരുപത്..

അങ്ങിനെ എത്രയെത്ര വര്‍ഷങ്ങള്‍.. എന്തെല്ലാം മാറ്റങ്ങള്‍.. എല്ലാ തരത്തിലുള്ള കാലങ്ങള്‍.

ഒരിക്കല്‍ ഒമാനിലെ റൂവി എന്ന നഗരത്തിലെ ഗതാഗതത്തിരക്കില്‍ പെട്ടുപോയ ഒരുച്ചക്ക് പണ്ട് സൌദിയിലെ കമ്പനിയില്‍ വരാറുണ്ടായിരുന്ന ഒരു പരിചയക്കാരനെ കണ്ടുമുട്ടുന്നു. ഏതാനും നിമിഷങ്ങളില്‍ പരിചയം പുതുക്കിയപ്പോള്‍ ഞാന്‍ അയാളോട് ചാക്കോച്ചനെക്കുറിച്ച് അന്വേഷിക്കുന്നു.

ഹോ.. ചാക്കോച്ചന്.. എന്ന് എടുത്ത് പറഞ്ഞു കൊണ്ട് അയാള്‍ എന്തോ മുഴുമിപ്പിക്കാന്‍ നോക്കുമ്പോഴേക്കും തെളിഞ്ഞ പച്ചസിഗ്നലില്‍ ഞങ്ങളുടെ വാഹനങ്ങള്‍ എതിര്‍ ദിശകളിലേക്ക് കുതിക്കുന്നു.

എന്നാലും ചാക്കോച്ചന് എന്തുപറ്റി..? എന്തോ പറ്റിയിട്ടുണ്ടെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നായി അപ്പോള്‍ എന്‍റെ ചിന്ത.

ആ സംഭവത്തിനു ശേഷമാണ് നേരവും കാലവും ഒന്നും നോക്കാതെ ചാക്കോച്ചന്‍ സ്വപ്നങ്ങളില്‍ കടന്നു വരാന്‍ തുടങ്ങിയത്. സ്വപ്നം കണ്ടാല്‍ ദിവസങ്ങളോളം ഞാന്‍ അയാളെ ഓര്‍ക്കും. മറന്നുപോകാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ പുതുസ്വപ്നങ്ങളില്‍ കടന്നുകൂടും.


8


മറ്റാര്‍ക്കും വേണ്ടിയല്ല. വെറുതെ.. എനിക്കു തന്നെ വായിക്കാനാണ്..

വായിച്ചു രസിക്കാനാണല്ലെ..?

സഹനമോ, നിരാശയോ, എന്നറിയാത്ത ഒരു വരണ്ട ചിരി ആ ചുണ്ടില്‍ ഒതുങ്ങി. ഞാനും ഒരു ചിരിയില്‍ വല്ലായ്മ മറച്ചു.

ഓര്‍മ്മകളില്‍ കൊഴിഞ്ഞുപോയ പ്രവാസകാലം തിരിച്ചെത്തി. വാക്കുകള്‍ മുറിയുന്ന ചെറിയ ഇടവേളകളിലെല്ലാം കെട്ടുപോകുന്ന കാജാ ബീഡികള്‍ക്ക്  തീ കൊടുത്തു കൊണ്ട് അവന്‍ മരുഭൂമിയിലെ ഓര്‍മ്മകള്‍ അയവിറക്കുന്നതിന് ഒരു നിര്‍വ്വികാരതയോടെ ഞാന്‍ സാക്ഷിയായി.

നല്ലവരെന്നോ ചീത്തവരെന്നോ നോക്കാതെ കാലം എങ്ങിനെയൊക്കെയാണ് മനുഷ്യരോട് പകരം ചോദിക്കുന്നതെന്ന് എനിക്കിപ്പോള്‍ കാണാപ്പാഠം അറിയാം.

പൂര്‍വ്വ അദ്ധ്യായങ്ങളില്‍ വരച്ചുകാണിച്ചവരില്‍ പലരും സൌഭാഗ്യങ്ങളുടെ കൊടുമുടികളില്‍ തന്നെയായിരുന്നു. എന്നാല്‍ അതില്‍ നിന്നും മെല്ലെമെല്ലെ സാധാരണ ജീവിതത്തിലേക്ക് വീണുപോയ രാമലക്ഷണന്‍മാര്‍ എത്രയോ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്.


3


അടുത്ത പ്രഭാതം.

ആപത്ശങ്കയോടെയാണ് ഉണര്‍ന്നതെങ്കിലും കണി കണ്ടത് തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ച്ച തന്നെയായിരുന്നു. തലേന്ന് ചാക്കോച്ചന്‍ നിരത്തി വച്ച കള്ളുകുപ്പികളെല്ലാം സ്റാണ്ടില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഘര്‍ര്‍.. എന്ന് ഇപ്പോഴൊന്നും ഉണരില്ലെന്ന മട്ടിലാണ് അയാള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നത്.

ഒറ്റ രാത്രികൊണ്ട് എല്ലാം വിറ്റുപോയിരിക്കുമോ എന്ന് അത്ഭുതത്തോടെ ഞാന്‍ സംശയിച്ചു. പക്ഷെ, തലേന്ന് കൊടുക്കലും വാങ്ങലും ഒന്നും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത്ര മനസ്സമാധാനത്തോടെയൊന്നും ആയിരുന്നില്ലല്ലോ എന്‍റെ ഉറക്കം.

പിന്നീട്, ചാക്കോച്ചന്‍ പതിവുപോലെത്തന്നെ ഉണര്‍ന്നു. പതിവുപോലെത്തന്നെ പല്ലുതേപ്പും കഴിഞ്ഞു രണ്ട് ചായയുമായി വന്നു. ഞങ്ങള്‍ പതിവു പോലെ ചായ കുടിച്ചു. പിന്നെ ഗാരേജില്‍ പോയി. തിരിച്ചു വന്നു. പതിവുപോലെ വൈകുന്നേരം മാത്തുട്ടിച്ചായന്‍ വന്നു. എന്നാല്‍ പതിവു തെറ്റിച്ചുകൊണ്ട് അന്നു മാത്രമല്ല പിന്നീടൊരിക്കലും ചാക്കോച്ചന്‍ കള്ളുകച്ചവടം ചെയ്തില്ല.

അങ്ങിനെ ആഴ്ച്ചകള്‍.. മാസങ്ങള്‍.. ഇപ്പോള്‍ എനിക്കയാള്‍ കളിയും തമാശയും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന പഴയ ചാക്കോച്ചനായി.

ഇന്ഷുറന്സ് തുക കിട്ടിയപ്പോള്‍ ഒരു ലോഡ് സാധനങ്ങളുമായി നാട്ടിലേക്ക് പോയ ചാക്കോച്ചന്‍ ഒരു കല്യാണമൊക്കെ കഴിച്ച് നാലുമാസത്തിനു ശേഷം തിരിച്ചു വന്നു.


6


ഈ കുറിപ്പുകളുടെ ആദ്യ അദ്ധ്യായത്തില്‍ സൂചിപ്പിച്ചപോലെത്തന്നെ നിരന്തരമായി അയാള്‍ മുഖം കാണിച്ചു തുടങ്ങിയപ്പോഴാണ് ഒരുദിവസം ഫൈസ്ബുക്കില്‍ അയാളെ തിരയാന്‍ തീരുമാനിച്ചത്.

നാടും പേരും വീട്ടുപേരും ഒക്കെ അടിച്ചു നോക്കിയപ്പോള്‍ ആ നാട്ടില്‍ അതേ വീട്ടുപേരില്‍ തന്നെയുള്ള മറ്റൊരച്ചായനെ കണ്ടെത്തി. അയാളെ സുഹൃത്ത് ആക്കി. പിന്നീടൊരു ദിവസം നാട്ടുകാരനായ ഒരു ചാക്കോച്ചനെക്കുറിച്ച് ചോദിച്ചു. ചാക്കൊച്ചന്‍റെ കുടുംബപാശ്ചാത്തലം വള്ളിയും പുള്ളിയുമൊന്നും തെറ്റാതെ കൃത്യമായി പറഞ്ഞുകൊടുത്തപ്പോള്‍ ചാക്കോച്ചനെ അയാള്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.

പിന്നെ മെസ്സേജിന്‍റെ രൂപത്തില്‍ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു മറുപടി വന്നു:

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് സൌദിയിലെ അതേ കമ്പനിയില്‍ വച്ചുതന്നെ ചാക്കോച്ചന്‍ മരിച്ചു പോയിരിക്കുന്നെന്ന്..

ഈയിടെ ഒരിക്കല്‍ക്കൂടി ചാക്കോച്ചന്‍ എന്‍റെ സ്വപ്നങ്ങളില്‍ വന്നു. ഏതോ ഒരു ഹോട്ടലിലെ ഭക്ഷണശാലയാണ് രംഗം. സൌദിയിലെ പഴയ റൂമിലെന്നപോലെ ഇടംകൈയിലെ ഒരു പ്ലൈറ്റില്‍ ചോറും കറിയും ഉപ്പേരിയും വറുത്ത മീന്‍ കഷണങ്ങളുമൊക്കെയായി അയാള്‍ എനിക്കഭിമുഖമായി വന്നിരിക്കുന്നു. പൊടുന്നനെയുണ്ടായ ഒരാധിയില്‍ ഞാന്‍ ഭയന്നു വിളിച്ചുകൂവി:

അയ്യോ.. ഇത് ജീവിച്ചിരിക്കുന്ന ഒരു ആളല്ല.. മരിച്ചു പോയ ചാക്കോയാണ്..

ആളുകള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ചാക്കോച്ചന്‍ ചിരിച്ചുകൊണ്ട് പറയുന്നു:

അവരൊന്നും എന്നെ കാണത്തില്ലന്നെ..

മെല്ലെമെല്ലെ എനിക്കയാള്‍ അപ്രത്യക്ഷനായി.    


9


രാമന്‍ നാട്ടിലെ ഒരു ചെറിയ തുണിക്കടയില്‍ നാമ മാത്രമായ ശമ്പളത്തില്‍ ജോലിചെയ്യുന്ന കാലത്താണ് ലക്ഷ്മണന്‍ രോഗബാധിതനായി മരിക്കുന്നത്.

പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വന്നു സ്വസ്ഥമായി ജീവിക്കവേയാണ് അപകടമോ ആത്മഹത്യയോ എന്ന് ആര്‍ക്കും അറിയാത്ത വിധത്തില്‍   ഇബ്രാഹീമിന്‍റെ ജേഷ്ടന്‍ മുഹമ്മദിക്കയുടെ മരണം സംഭവിച്ചത്.

ഹതഭാഗ്യരെ കാലം ഇങ്ങിനെ കയറുപമ്പരം പോലെ കറക്കിക്കൊണ്ടിരിക്കെത്തന്നെയാണ് കളിക്കളത്തില്‍ അവശേഷിച്ച ജീവിതങ്ങളെ കര കയറ്റുകയും ചെയ്യുന്നത്.

ഈയിടെ രാമനെ കണ്ടപ്പോള്‍ ആ മുഖത്ത് ജീവിതത്തിന്‍റെ പ്രസരിപ്പും സന്തോഷവും ഒക്കെയുണ്ട്. രാമലക്ഷ്മണന്‍മാരുടെ മക്കളെല്ലാം നല്ല നിലയില്‍ത്തന്നെ എത്തി. വാടകവീട്ടില്‍ നിന്നും ഇബ്രാഹീം വീണ്ടും സ്വന്തം വീട്ടിലേക്ക് മാറി. കണ്ടുകൊണ്ടിരിക്കെ സുലൈമാന്‍റെ കുടുംബത്തിന് ഒരു വീട് ഉയര്‍ന്നു പൊങ്ങി.

ഇതെല്ലാം കാണുമ്പോഴും അറിയുമ്പോഴും ഉള്ളില്‍ ഒരു ആശ്വാസവും സന്തോഷവുമൊക്കെ ഞാനും അനുഭവിക്കുന്നുണ്ട്. പടച്ചവന്  സ്തുതി..


Post A Comment
  • Blogger Comment using Blogger
  • Facebook Comment using Facebook
  • Disqus Comment using Disqus

1 comment :

നിങ്ങളുടെ അഭിപ്രായം എന്തായാലും..


Google+ Badge

Powered by Blogger.

Pages

Send Quick Message

Name

Email *

Message *

Laman