ഹോമിയോപ്പതിയും നാച്ചറോപ്പതിയും ഉൾപ്പടെയുള്ള ചികിത്സകൾ കപടശാസ്ത്രമാകുന്നത് മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെൽപ്പില്ലാത്തതു കൊണ്ടാണ്..
ഇത് വായിക്കുമ്പോള്‍ ദ്രവ്യത്തെ നാനോതലത്തിൽ പരുവപ്പെടുത്തുന്ന ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾ കൂടി ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മേല്‍ സൂചിപ്പിച്ച ചികിത്സാ രീതികളെ കപടശാസ്ത്രമെന്ന് വിശേഷിപ്പിക്കാന്‍ ഒരു ശാസ്ത്രകാരന് പോലും സങ്കോചം ഉണ്ടാകും.അത് പോലെത്തന്നെയാണ് കളിമണ്ണു കുഴച്ചോ മറ്റൊരാളുടെ വാരിയെല്ലിൽ നിന്നോ ഉള്ള മനുഷ്യന്റെ ജനനവും ദിവ്യഗർഭവുമൊക്കെ നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് വിരുദ്ധവും പരിശോധിക്കാൻ കഴിയാത്തതുമായ ആശയമാണ് എന്ന വരികളിലെ വൈരുദ്ധ്യവും. ശില്‍പ്പികള്‍ കല്ലില്‍ കൊത്തിയുണ്ടാക്കുന്നത് പോലെ കളിമണ്ണില്‍ നിന്നോ എല്ലില്‍ നിന്നോ ആരുടെയോ കൈകള്‍ ആദിമനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് ഭൂമിയില്‍ മനുഷ്യജന്മങ്ങള്‍ക്ക് തുടക്കമിട്ടു എന്ന്‍ ശാസ്ത്രാവബോധം ഇല്ലാത്ത ഒരാള്‍ പോലും വിശ്വസിക്കില്ല. മനുഷ്യര്‍ വായിക്കാനും ചിന്തിക്കാനും അന്വേഷിക്കാനും പഠിച്ചു തുടങ്ങുന്ന പ്രാകൃത കാലത്ത് ഇന്നത്തെപ്പോലെ നാനോ ടെക്നോളജിയെക്കുറിച്ച് പറയാനും കഴിയില്ലല്ലോ.. എന്തായാലും ഒരു ശരീരകോശത്തില്‍ നിന്നുപോലും മനുഷ്യസൃഷ്ടിപ്പ് നടത്താമെന്ന് തെളിയിച്ച ശാസ്ത്രതത്വം തന്നെ മേല്‍പ്പറഞ്ഞ സംശയങ്ങള്‍ക്ക് ശരിയുത്തരമായിത്തീരുന്നുണ്ടെന്നും ചിന്തികെണ്ടിയിരിക്കുന്നു.
ശാസ്ത്രതത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അന്വേഷണങ്ങളും കണക്കുകളും നടത്തി മറ്റൊരു പ്രപഞ്ചം കൂടി നിലനില്‍ക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകള്‍.. കാലതാമസം കൂടാതെ (പ്രകാശവര്‍ഷങ്ങള്‍ സങ്കല്‍പ്പിക്കുക) നമ്മളെന്ന പൂര്‍വ്വികരുടെ ശാസ്ത്രസങ്കല്‍പ്പങ്ങളും പ്രാകൃതമായ വിശ്വാസങ്ങള്‍ക്കകത്തായിരുന്നുവെന്ന്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പോന്ന ഒരു സമൂഹം പരിണമിച്ചുണ്ടാവുമെന്ന് വിശ്വസിക്കാതിരിക്കാനുള്ള കാരണമൊന്നും കാണുന്നില്ല.
ഇപ്പോൾ ഭംഗിയായി മലയാളം എഴുതാൻ കഴിയുന്നു.. അൽ ഹംസുലില്ലാഹ്
അബു എന്ന ഇബ് ലീസിനെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..
അബു എന്ന ഇബ് ലീസിനെ അബു എന്ന മനുഷ്യനാക്കി മാറ്റിയ ഗോപേട്ടനേയും ഞാന്‍ കണ്ടിട്ടില്ല.
എന്നാല്‍ അബു ഏതൊക്കെയോ നാട്ടിലെ ദുഷ്ടനായ ഒരു കഥാപാത്രമായിരുന്നു എന്നറിയാം. പണ്ടുമുതലെ അയാള്‍ അവിടെ, ഇവിടെ എവിടെയൊക്കെയോ ജീവിച്ചിരുന്നു എന്നറിയാം. പല രൂപത്തില്‍ , പല വേഷത്തില്‍ , പലപല പേരുകളില്‍, ഇപ്പോഴും അയാള്‍ എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട് എന്നും അറിയാം. അതുകൊണ്ടാണല്ലോ ഭൂമിയില്‍ ജലവും പച്ചപ്പും ജീവജാലങ്ങളും സ്നേഹവും സമാധാനവും ഒക്കെ നിലനിന്നു പോരുന്നത്.
അതാതുനാട്ടിലെ എല്ലാവര്‍ക്കും അബുവിനെ എന്നും ഭയമായിരുന്നു. എല്ലാ നാല്‍ക്കവലകളിലും എല്ലാവരേയും പേടിപ്പിക്കുവാനായി അയാള്‍ എപ്പോഴും ഉണ്ടാകുമായിരുന്നു. കാലാകാലങ്ങളായി മൊട്ടത്തല.. കൊമ്പന്‍ മീശ.. പിച്ചാത്തി.. കഠാര.. വടിവാള്‍.. തുടങ്ങിയ തനി നാടന്‍ വേഷഭൂഷാദികളോടെ സാധാരണക്കാരില്‍ ഒരാളായിട്ടായിരുന്നു അയാളുടെ ജനനവും മരണവുമെല്ലാം സംഭവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാലം വളരെയേറെ മാറിക്കഴിഞ്ഞ അവസ്ഥയില്‍ അയാളുടെ രൂപാഭാവാദികള്‍ക്ക് കാലോചിതമായ മാറ്റങ്ങളും സംഭവിച്ചിരിക്കാം. ലോകത്തെ ഭയപ്പെടുത്താനുള്ള അത്യന്താധുനികമായ വിദ്യകളും ആയുധങ്ങളും അയാള്‍ക്ക് സ്വയവത്തായിരിക്കാം.
ഇതയും എഴുതിയത്, അബു ഒരു അവതാരമാണെന്നൊ ഒരു ദൈവദൂതന്‍ ആണെന്നോ ഒന്നും ആരും തെറ്റിദ്ധരിച്ചുപോകാതിരിക്കാനാണ്. അബു ഒരു കഥയിലെ വെറും ഒരു സാധാരണ കഥാപാത്രം മാത്രമാണ്.
ഈയുള്ളവന്‍ ആദ്യമായി എഴുതിയ ഒരു കഥയിലെ ദുഷ്ടനായ കഥാപാത്രമായിരുന്നു അബു. പി ഡി എഫ് ഫയല്‍
0 Comments